Tea Powder for Fast Hair Growth : നീളമുള്ള മുടിയും താരൻ ശല്യമോ മുടി കൊഴിച്ചിലോ ഇല്ലാത്തതും ആയ ഒരു ജീവിതവും ആരാണല്ലേ ആഗ്രഹിക്കാത്തത്. ഇത്തരം പ്രശ്നങ്ങൾ അകറ്റാനുള്ള ഒരു കിടിലൻ ടിപ് നമുക്ക് പരിചയപ്പെടാം. മുടിക്ക് നല്ല കറുപ്പ് നിറം കിട്ടാനും മുടി നരക്കുന്നത് കുറക്കാനുമെല്ലാം ഇത് ഉപകാരപ്രദമാണ്. ഇത് തയ്യാറാക്കാൻ ആദ്യമായി 4 സ്പൂൺ ചായപ്പൊടി എടുക്കണം. ഇത് ഒരു പാനിലേക്ക് ഇടുക. കൂടെത്തന്നെ ഇതിലേക്ക് ഒരു കപ്പ് വെള്ളം ഒഴിക്കുക.
ഇനി ഇത് 5 മിനിറ്റോളം നന്നായി തിളപ്പിച്ചെടുക്കണം. നന്നായി തിളച്ചാൽ മാത്രമേ ചായപ്പൊടിയുടെ മുഴുവൻ ഗുണങ്ങളും മുടിക്ക് കിട്ടുകയുള്ളു. ഇതിനി നന്നായി തണുത്ത ശേഷം മാത്രം പാക്ക് റെഡിയാക്കി എടുക്കുക. ഇത് തണുത്തശേഷം അരിച്ചെടുക്കുക. ഇതിലേക്കിനി ഒരു പിടി കറിവേപ്പില, 10 ചെമ്പരത്തി ഇല എന്നിവ കഴുകിയെടുക്കുക. ഇനി ഇവരണ്ടും കൂടെ ചായപ്പൊടി തിളപ്പിച്ച വെള്ളം എന്നിവയും മിക്സിയിൽ അരക്കണം.
ഇനി ഇത് ഒരു പാത്രത്തിലേക്ക് മാറ്റാം. അപ്പോൾ നമ്മുടെ ഹെയർ പാക്ക് ഇവിടെ റെഡി. എണ്ണ തേച്ച് 15 മിനിറ്റിന് ശേഷം ഇത് തേച്ചു പിടിപ്പിക്കുക. ശേഷം 30 മിനിറ്റ് കഴിഞ്ഞ് തല കഴുകാം. മുടിയിലെ അഴുക്കും മറ്റും നന്നായി പോകാനും മുടി നല്ല സ്മൂത്ത് ആവാനും ഇത് വളരെ നല്ലതാണ്. ആദ്യം തലയോട്ടിയിലും പിന്നെ മുടിയുടെ അറ്റം വരെയും ഇത് തേക്കുക. ഇത് തേച്ചാൽ പിന്നെ മറ്റു ഷാമ്പു പോലുള്ളവയൊന്നും യൂസ്സ് ചെയ്യരുത്. ഇങ്ങനെ ആഴ്ചയിൽ 2-3 പ്രാവിശ്യം ഇത് ഉപയോഗിക്കാം.
എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ചെയ്തു നോക്കൂ.. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. ഈ വീഡിയോ നിങ്ങളെ എല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഇത്രയും കാലം ഇത് അറിയാതെ പോയല്ലോ നമ്മൾ. ഇതല്ലാതെ വേറെ വല്ല ഐഡിയകൾ നിങ്ങൾക്ക് അറിയാമെങ്കിൽ കമെന്റ് ചെയ്യാൻ മറക്കരുതേ കൂട്ടുക്കാരെ.. Video credit : Diyoos Happy world