ഇവർ സൂപ്പർ ഹീറോ അല്ല സൂപ്പർ വില്ലൻ|The boys series

The boys series: സൂപ്പർ ഹീറോ എന്ന് കേട്ടാൽ നമ്മുടെ മനസ്സിലേക്ക് ആദ്യം ഓടി എത്തുന്നത് സൂപ്പർ മാൻ, സ്പൈഡർ മാൻ ഒക്കെ ആയിരിക്കും.ലോകത്തെ അപകടങ്ങളിൽ നിന്നും രക്ഷിക്കാനും അന്യ ഗ്രഹ ജീവികളെ തുരത്തി ഓടിക്കാനും വേണ്ടി ജീവിതം ഒഴിച്ച് വെച്ച കുറച്ച് നല്ല പേർ. ഇതാണ് സൂപ്പർ ഹീറോകളെ കുറിച്ചുള്ള നമ്മുടെ ധാരണ. എന്നാലിപ്പോൾ,ഇതിനെ ഒക്കെ തകിടം മറിച്ച് കൊണ്ട്, അങ്ങനെ എല്ലാവരും നല്ലവരല്ല എന്ന് പറഞ്ഞ് കൊണ്ടാണ് ആമസോൺ പ്രൈം റിലീസ് ചെയ്ത THE BOYS സീരീസ് വന്നിരിക്കുന്നത്.

ഇതിലെ സൂപ്പർ ഹീറോസ്( ജനങ്ങളുടെ മനസ്സിൽ) യഥാർത്ഥത്തിൽ സൂപർ വില്ലൻസ് ആണ്. പുറത്ത് നിന്നും നോക്കിയാൽ ജനങ്ങളെ രക്ഷിക്കുകയും അവർക്ക് വേണ്ടി ജീവിതം മാറ്റി വെച്ച ഒരു കൂട്ടം ആളുകൾ. പക്ഷേ അവരുടെ ഉള്ളകം ഇത്തിരി പിശകായിരുന്നു. ജനങ്ങളെ കണ്ണിൽ പൊടിയിട്ട് രഹസ്യമായി അവർ ചെയ്യുന്ന ദുഷ്ട പ്രവർത്തനങ്ങളെ കുറിച്ചാണ് ഈ സീരീസ് പറയുന്നത്. തീർന്നില്ല, ഇവരുടെ ഈ അൽപ്പത്തരം കണ്ട് അവരെ ഇല്ലാതാക്കാൻ വരുന്ന THE BOYS എന്ന ഗാങ്ങ് ആണ് ഇതിലെ പ്രധാന ആഗർഷണം.

വോട്ട് എന്ന് പറയപ്പെടുന്ന പ്രൈവറ്റ് കമ്പനിക്ക് വേണ്ടി വർക്ക് ചെയ്യുന്ന 7 സൂപ്പർ ഹീറോസ്. സെവൻസ് എന്നാണ് ഇവർ അറിയപ്പെടുന്നത്. അറിഞ്ഞ് കൊണ്ടോ അറിയാതെയോ ഇവരുടെ ചില ചെയ്തികൾ സാധാരണക്കാരായ കുറച്ച് പേരെ ബാധിക്കുകയും അതിൻ്റെ ഫലമായി ഈ സൂപ്പർ ഹീറോകളെ ഇല്ലാതാക്കാൻ ഒത്തു കൂടുന്ന കുറച്ച് സാധാരണക്കാരും. ഇങ്ങനെയാണ് കഥയുടെ തുടക്കം. ഓരോ

എപ്പിസോഡ് കഴിയുമ്പോഴും നമ്മൾ അറിയാതെ ഇതിലേക്ക് വീണു കൊണ്ടിരിക്കും, ഒരു സീസൺ കഴിഞ്ഞാലുടൻ അടുത്തത് എന്താണ് എന്ന ആകാംക്ഷയിൽ മുൾ മുനയിൽ നിർത്തി അവസാനിക്കുന്ന സീരീസ് ഒരു വൻ വിഷ്വൽ ട്രീറ്റ് തന്നെയാണ് പ്രധാനം ചെയ്യുന്നത്. ആകെ 3 സീസൺ ഇറങ്ങിയ ഈ സീരീസ് ഇപ്പൊ വൻ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റി കൊണ്ടിരിക്കുകയാണ്.

the boys seriesthe boys series episodesthe boys series review