Tip To Clean Bathroom Toilet Using Bottle : വീട്ടിലെ ജോലികളെല്ലാം എളുപ്പത്തിൽ തീർക്കണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും മിക്ക ആളുകളും. എന്നാൽ എല്ലാ ജോലികളും അത്തരത്തിൽ എളുപ്പത്തിൽ തീർത്തെടുക്കുക എന്നത് സാധിക്കുന്ന കാര്യമല്ല. അത്തരം അവസരങ്ങളിൽ തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. അടുക്കളയിൽ ഏറ്റവും കൂടുതൽ സമയമെടുക്കുന്ന ഒരു ജോലിയാണ് വെളുത്തുള്ളി
നന്നാക്കിയെടുക്കുക എന്നത്. അതേസമയം എത്ര കിലോ വെളുത്തുള്ളി വേണമെങ്കിലും വളരെ എളുപ്പത്തിൽ തൊലി കളഞ്ഞെടുക്കാനായി ഉപയോഗിക്കാവുന്ന ഒരു സൂത്രമുണ്ട്. അതിനായി വെളുത്തുള്ളിയുടെ തല ഭാഗവും അറ്റവും ഒരേ രീതിയിൽ കട്ട് ചെയ്ത് കളയുക. നടു ചെറുതായി മുറിച്ച ശേഷം ഒരു പാത്രത്തിൽ കുറച്ച് അരിപ്പൊടിയിട്ട് അതിലേക്ക് വെളുത്തുള്ളി ഇട്ട് നല്ലതുപോലെ കൈ ഉപയോഗിച്ച് ഞരടി കൊടുക്കുക.
ഇങ്ങനെ ചെയ്യുമ്പോൾ വെളുത്തുള്ളിയുടെ തോൽ എളുപ്പത്തിൽ കളയാനായി സാധിക്കുന്നതാണ്. അടുക്കളയുടെ സിങ്കിലൂടെ പല്ലിയും പാറ്റയുമെല്ലാം വന്ന് ഉണ്ടാകുന്ന ശല്യം ഒഴിവാക്കാനായി കിടക്കുന്നതിനു മുൻപ് സിങ്കിന്റെ ഹോളിന്റെ ഭാഗത്തായി കുറച്ച് മഞ്ഞൾ പൊടിയും ടാൽക്കം പൗഡറും വിതറി കൊടുത്ത് ഒരു അടപ്പു വച്ച് അടച്ചു കൊടുത്താൽ മതിയാകും. ബാത്റൂമിന്റെ ക്ലോസറ്റിൽ പറ്റിപ്പിടിച്ചിരിക്കുന്ന കടുത്ത കറകൾ കളയാനായി ഒരു പാത്രത്തിലേക്ക്
ഒരു സ്പൂൺ അളവിൽ ഉപ്പും, ഉപയോഗിക്കാത്ത സോപ്പു കഷ്ണം ചീകിയതും, കുറച്ച് പേസ്റ്റും,വിനാഗിരിയും ഒഴിച്ചു കൊടുക്കുക. അത് നല്ലതുപോലെ മിക്സ് ചെയ്ത് ശേഷം ഒരു പ്ലാസ്റ്റിക് ബോട്ടിൽ എടുത്ത് ചെറിയ ഓട്ടകൾ ഇട്ടുകൊടുത്ത ശേഷം അതിലേക്ക് ഒഴിച്ചു കൊടുക്കുക. ശേഷം കുപ്പി ക്ലോസറ്റിന്റെ ടാങ്കിൽ ഇറക്കിവെച്ച് ഒരു റബ്ബർ ബാൻഡ് ഇട്ടുകൊടുക്കുകയാണെങ്കിൽ അടുത്ത കുറച്ചു ദിവസത്തേക്ക് ടോയ്ലറ്റ് ക്ലീൻ ചെയ്യേണ്ട ആവശ്യം വരുന്നില്ല . ഇത്തരത്തിലുള്ള കൂടുതൽ ഉപകാരപ്രദമായ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. Tip To Clean Bathroom Toilet Using Bottle credit : Simple tips easy life