ഇത് വരെ ആരും ഇതൊന്നും പറഞ്ഞു തന്നില്ലേ… ഇങ്ങനെ ചെയ്‌താൽ അടുക്കളയിലെ പണികൾ എളുപ്പമാക്കാം; കുക്കിങ്ങിൽ പരീക്ഷിക്കാം ഈ കിടിലൻ സൂത്രങ്ങൾ!! | Tip To Clean Fish Easily

Tip To Clean Fish Easily : കുക്കിങ്ങിൽ തുടക്കക്കാരായവർക്ക് പലവിധ പാളിച്ചികളും സംഭവിക്കുന്നത് ഒരു സാധാരണകാര്യം മാത്രമാണ്. എന്നാൽ തുടർച്ചയായി കുക്ക് ചെയ്ത് പിന്നീട് ഓരോ കാര്യങ്ങളും ചെയ്യുമ്പോൾ അത് പെർഫെക്ട് ആയി മാറുകയും ചെയ്യാറുണ്ട്. കുക്കിംഗ് എളുപ്പമാക്കാനായി ചെയ്തു നോക്കാവുന്ന കുറച്ച് കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം.

ഫ്രൈഡ് റൈസ് തയ്യാറാക്കുമ്പോൾ അരി പൊട്ടിപ്പോകുന്നതും, ശരിയായ രീതിയിൽ വെന്ത് കിട്ടാത്തതും പലരും പറഞ്ഞു കേൾക്കാറുള്ള ഒരു കാര്യമാണ്. അതിനുള്ള കാരണം അരി വെള്ളത്തിൽ കുതിരാനായി ഇട്ടുവയ്ക്കുമ്പോൾ അത് കൂടുതൽ കുതിർന്ന് പൊട്ടി പോകുന്നതാണ്. ഈയൊരു പ്രശ്നം ഒഴിവാക്കാനായി അരി കുതിർത്തുന്നത് ഒഴിവാക്കി നല്ലതുപോലെ കഴുകുക മാത്രം ചെയ്ത് വെള്ളം ഊറ്റി കളയുക . ശേഷം വേവിക്കാൻ ആവശ്യമായ അത്രയും വെള്ളം അടുപ്പത്ത് വെച്ച് അത് തിളച്ചു തുടങ്ങുമ്പോൾ ആവശ്യത്തിന് ഉപ്പും കുറച്ച് സൺഫ്ലവർ ഓയിലും ഒഴിച്ച ശേഷം അരി വേവിച്ചെടുക്കുകയാണെങ്കിൽ പെർഫെക്റ്റ് ആയി കിട്ടുന്നതാണ്.

Ads

Advertisement

Tip To Clean Fish Easily

ചോറ് വെക്കാനായി അരി എടുക്കുമ്പോൾ അത് പെട്ടെന്ന് വെന്തുകിട്ടാനും അതിലെ വിഷാംശം പൂർണമായും പോയി കിട്ടാനുമായി കുറച്ചുനേരം ചൂടുവെള്ളത്തിൽ ഇട്ടുവച്ച ശേഷം വേവിക്കാനായി ഇടുന്നതായിരിക്കും നല്ലത്. ചെറിയ മത്തി, പരൽ പോലുള്ള മീനുകൾ വൃത്തിയാക്കുമ്പോൾ അവയുടെ മുകളിലുള്ള ചെകിള പോയി കിട്ടാൻ വളരെ പ്രയാസമാണ്. ഈയൊരു പ്രശ്നം ഒഴിവാക്കാനായി മീനിലേക്ക് ഒരു പിടി അളവിൽ ഉപ്പിട്ട ശേഷം കൈ ഉപയോഗിച്ച് നല്ലതുപോലെ മിക്സ് ചെയ്യുക. ഇങ്ങനെ ചെയ്യുമ്പോൾ തന്നെ മീനിന് മുകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന ചെകിളകളിൽ പകുതിയും പോയിട്ടുണ്ടാകും. പിന്നീട് രണ്ടോ മൂന്നോ തവണ വെള്ളമൊഴിച്ച് കഴുകിയെടുക്കുകയാണെങ്കിൽ മീൻ പൂർണമായും വൃത്തിയായി കിട്ടുന്നതാണ്.

സാധനങ്ങൾ വാങ്ങിക്കുമ്പോൾ ലഭിക്കുന്ന പ്ലാസ്റ്റിക് കവറുകൾ വെറുതെ കളയേണ്ടതില്ല. പകരം അത് റീ യൂസ് ചെയ്യാനായി ആദ്യം നീളത്തിൽ മടക്കി പിന്നീട് അതിനെ കോൺ ഷേയ്പ്പിലേക്ക് മാറ്റിയെടുക്കുക. ഇത് ഒരു ചെറിയ ബോക്സിൽ അടുക്കി വയ്ക്കുകയാണെങ്കിൽ ആവശ്യമുള്ള സമയങ്ങളിൽ എളുപ്പത്തിൽ എടുത്ത് ഉപയോഗിക്കാനായി സാധിക്കും. തേങ്ങയിൽ നിന്നും പാൽ എടുക്കുമ്പോൾ ഫ്രിഡ്ജിൽ നിന്നും എടുത്തതാണ് തയ്യാറാക്കുന്നത് എങ്കിൽ, തണുപ്പ് വിട്ട ശേഷം കുറച്ചുനേരം വെള്ളത്തിൽ ഇട്ടുവച്ച് പിന്നീട് മിക്സിയുടെ ജാറിലേക്ക് ഇട്ട് അല്പം ഉപ്പു കൂടി ചേർത്ത് അരച്ചെടുക്കുകയാണെങ്കിൽ പാൽ നല്ല കട്ടിയിൽ തന്നെ ലഭിക്കുന്നതാണ്. ഇത്തരത്തിലുള്ള കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. Tip To Clean Fish Easily Video Credits : Ayesha’s Kitchen

To clean fish easily and efficiently, follow this simple method:

🐟 Use Salt and Hot Water Trick

  1. Rinse the fish briefly under clean water.
  2. Rub salt generously over the skin — this helps to remove slime and scales easily.
  3. Pour hot (not boiling) water over the fish quickly and then scrape with a knife or scaler.
  4. Descale from tail to head in firm strokes.
  5. Make a slit on the belly, remove the guts, and rinse thoroughly.

✅ Bonus Tips:

  • Use a wooden board to avoid slipping.
  • Keep a bowl of water nearby to dip your hands and knife frequently.
  • Wear gloves if you’re not comfortable with the smell or texture.

Read Also : അവിലും ഇച്ചിരി തേങ്ങയും മിക്സിയിൽ ഇങ്ങനെ അടിച്ച് നോക്കൂ.!! മിനിറ്റുകൾക്കുള്ളിൽ കഴിച്ചാലും മതിവരാത്ത കിടിലൻ പലഹാരം.. | Tasty Aval Coconut Recipe

Tip To Clean Fish Easilytips and tricks