Tip to Save Electricity Bill: വീട്ടിലെ ജോലികൾ എളുപ്പത്തിൽ തീർക്കാനായി എന്തെങ്കിലുമൊക്കെ ടിപ്പുകൾ പരീക്ഷിക്കാത്തവരായി ആരെങ്കിലും ഉണ്ടാകുമോ? എന്നാൽ ചിലപ്പോഴെങ്കിലും ഇത്തരത്തിൽ പരീക്ഷിച്ചു നോക്കുന്ന ടിപ്പുകൾ പാളി പോവുകയായിരിക്കും പതിവ്. അതേസമയം തീർച്ചയായും റിസൾട്ട് ലഭിക്കുമെന്ന് ഉറപ്പുള്ള കുറച്ച് കിടിലൻ ടിപ്പുകൾ പരീക്ഷിച്ചു നോക്കിയാലോ?
അടുക്കളയിൽ പച്ചക്കറി കഷണങ്ങൾ അരിഞ്ഞു വയ്ക്കുമ്പോൾ ഏറ്റവും കൂടുതൽ സമയമെടുത്ത് ചെയ്യേണ്ട പണികളിൽ ഒന്നാണ് വെളുത്തുള്ളിയുടെ തോല് കളഞ്ഞെടുക്കൽ. എന്നാൽ വെളുത്തുള്ളിയുടെ തോൽ എളുപ്പത്തിൽ കളയാനായി ആദ്യം തന്നെ അത് തോലോടുകൂടി ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക. മുറിച്ചെടുത്ത വെളുത്തുള്ളിയുടെ കഷണങ്ങൾ കയ്യിലിട്ട് ഒന്ന് ഉരച്ചു കൊടുക്കുമ്പോൾ തന്നെ അതിന്റെ തൊലി പെട്ടെന്ന് പോകുന്നതായി കാണാൻ സാധിക്കും. ഉരുളക്കിഴങ്ങ് ഉപയോഗിച്ചുള്ള സ്നാക്കുകൾ തയ്യാറാക്കുമ്പോൾ അതു കൂടുതലായി വെന്തുടഞ്ഞു പോകുന്നത് ഒരു വലിയ പ്രശ്നം തന്നെയാണ്. ഈയൊരു പ്രശ്നത്തിന് പരിഹാരമായി ഉരുളക്കിഴങ്ങ് വേവിക്കുന്നതിനു മുൻപായി അത് നാല് കഷണങ്ങളായി മുറിച്ചെടുക്കുക.
Ads
Advertisement
Tip to Save Electricity Bill
ശേഷം കുക്കറിലേക്ക് നേരിട്ട് ഇട്ട് കൊടുക്കുന്നതിനു പകരം മറ്റൊരു ചെറിയ പാത്രമെടുത്ത് അതിൽ ഒരു തുണി വിരിച്ച് മുറിച്ചുവെച്ച ഉരുളക്കിഴങ്ങ് കഷണങ്ങൾ ഇട്ട് വിസിൽ അടിപ്പിച്ച് എടുക്കുകയാണെങ്കിൽ കൃത്യമായ പാകത്തിൽ കിട്ടുന്നതാണ്. പൂന്തോട്ടത്തിലെ ചെടികളിൽ ആവശ്യത്തിന് പൂക്കളും തളിരുമൊന്നും വരുന്നില്ല എന്ന പരാതി പലർക്കും ഉള്ളതാണ്. ഈയൊരു പ്രശ്നം ഒഴിവാക്കാനായി ഒരു പാരസെറ്റമോൾ ഗുളികയെടുത്ത് അത് പൊടിച്ചെടുക്കുക. ഈ ഒരു കൂട്ടിലേക്ക് കുറച്ചു വെള്ളം കൂടി ഒഴിച്ച് നല്ല രീതിയിൽ ഡയല്യൂട്ട് ചെയ്ത ശേഷം ചെടികളിൽ സ്പ്രേ ചെയ്തു കൊടുക്കുകയാണെങ്കിൽ പൂക്കളും കായകളും എളുപ്പത്തിൽ ഉണ്ടാകുന്നതാണ്.
വേനൽക്കാലത്തും മഴക്കാലത്തും കറണ്ട് ബില്ല് വരുന്നതിൽ യാതൊരു മാറ്റവുമില്ല എന്ന പരാതി മിക്ക വീടുകളിലും ഉള്ളതാണ്. പ്രത്യേകിച്ച് ഫ്രിഡ്ജ് കൂടുതലായി ഉപയോഗിക്കുമ്പോഴാണ് കറണ്ട് ബില്ല് വരുന്നത് എന്ന സംശയം പലർക്കും ഉണ്ടായിരിക്കും. ഈയൊരു പ്രശ്നത്തിന് പരിഹാരമായി ഫ്രിഡ്ജ്നകത്ത് ഒന്നോ രണ്ടോ പ്ലാസ്റ്റിക് ബോട്ടിലുകൾ എടുത്ത് അതിൽ വെള്ളം നിറച്ച് ഫ്രിഡ്ജിനകത്തെ സ്റ്റാൻഡിനു മുകളിലായി വയ്ക്കുകയോ അതല്ലെങ്കിൽ ഒരു ചെറിയ പാത്രത്തിൽ ഐസ്ക്യൂബുകൾ ഇട്ട് ഫ്രിഡ്ജിൽ വയ്ക്കുകയോ ചെയ്താൽ മതിയാകും. ഉപയോഗിച്ച് തീർന്ന എയർ ഫ്രഷ്ണറുകളിൽ വീണ്ടും മണം കിട്ടാനായി അത് തുറന്ന ശേഷം ഉള്ളിലിരിക്കുന്ന പാഡിലേക്ക് അല്പം പെർഫ്യൂം സ്പ്രേ ചെയ്തു കൊടുത്ത് വീണ്ടും അടച്ചു സൂക്ഷിച്ചാൽ മതിയാകും. ഇത്തരം കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. Tip to Save Electricity Bill Video Credits : Mother’s Pantry By reshmi
✅ DIY Plastic Bottle Light for Daytime (Solar Bottle Bulb)
This method is especially useful for homes with limited natural lighting during the day.
🔧 What You Need:
- A clean 1 or 2-litre transparent plastic bottle
- Clean water
- A few drops of bleach (to prevent algae)
- Aluminum or metal sheet (for fixing the bottle on the roof)
💡 How It Works:
- Fill the bottle with clean water and a few drops of bleach.
- Seal the cap tightly and place the bottle halfway through a hole in the roof.
- The top half stays outside; the bottom half lights up the room.
- Sunlight hits the bottle, and the water refracts it – creating brightness equivalent to a 40–60W bulb, during the day, without electricity!
🌞 Benefit:
You get free natural lighting during the day, which reduces the need to turn on electric lights