Tips To Make Tasty Soft Dosa : നമുക്ക് എല്ലാവർക്കും ഇഷ്ടപ്പെട്ട ഒന്നാണ് ദോശ. ചെറിയ ചെറിയ പൊടിക്കൈകൾ ഉപയോഗിച്ചു കഴിഞ്ഞാൽ വേറെ ലെവൽ ദോശയും നമുക്ക് തയ്യാറാക്കി എടുക്കാം. എങ്ങനെയാണെന്ന് നോക്കാം. അതിനായി ഒരു കപ്പ് പച്ചരി ആണ് ഇതിനായി ആവശ്യമുള്ളത്. അതിലേക്ക് ഒരു ടീസ്പൂൺ ഉഴുന്ന് ചേർത്ത് കൊടുക്കാം, ഒരു നുള്ള് ഉലുവ കൂടി ചേർത്ത് വെള്ളം ഒഴിച്ച് രണ്ടു മണിക്കൂർ കുതിരാൻ വയ്ക്കുക.
Ingredients
- Raw Rice
- Urad Daal
- Fenugreek
- Rice
- Shallots
- Salt
- Sugar
- Coconut Water
- Coconut Oil
Ads
Tips To Make Tasty Soft Dosa
ഇതെല്ലാം നന്നായി കുതിർന്നതിനുശേഷം വെള്ളം മാത്രം മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. ശേഷം ഒരു മിക്സി യുടെ ജാറിലേക്ക് അരക്കപ്പ് ചോറ്, 3 ചുവന്നുള്ളി, ആവശ്യത്തിന് ഉപ്പ്, അരസ്പൂൺ പഞ്ചസാര, ഒപ്പം തന്നെ കുതിർത്ത് വെച്ചിട്ടുള്ള അരിയും ഉഴുന്നും ഉലുവയും ചേർത്ത് കൊടുക്കുക. അരഞ്ഞു കിട്ടുന്നതിനായി ഒരു ദിവസം പഴക്കമുള്ള തേങ്ങാ വെള്ളം കൂടി ചേർത്ത് കൊടുക്കാം. എന്നിട്ട് ഇത് നന്നായി അരച്ചെടുക്കുക.
Advertisement
അതിനുശേഷം ആറുമണിക്കൂർ അടച്ചുവയ്ക്കുക. ശേഷം തുറന്നു നോക്കുമ്പോൾ മാവു നന്നായി പൊങ്ങി വന്നിട്ടുണ്ടാവും, വീണ്ടും മാവ് നന്നായി ഇളക്കി യോജിപ്പിച്ച ശേഷം ഒരു ടീസ്പൂൺ വെളിച്ചെണ്ണ ചേർത്ത് വീണ്ടും യോജിപ്പിക്കുക. ഇത്രയും ആയി കഴിഞ്ഞാൽ ഒരു ദോശക്കല്ല് വെച്ച് ചൂടാക്കുക. ദോശക്കല്ല് ചൂടാക്കി അതിലേക്ക് മാവ് ഒഴിച്ച് ചെറുതായി പരത്താം. കുമിളകൾ വരുന്നതായി നമുക്ക് കാണാം