To Effectively Trap Cockroaches Using Onion : ഓരോ അത്യാവശ്യ കാര്യങ്ങൾ ചെയ്യുമ്പോഴായിരിക്കും അതിന് ആവശ്യമായ ടൂളുകളും മറ്റും നമ്മൾ അന്വേഷിച്ചു പോകുന്നത്. അതുപോലെ വീട്ടിൽ ഉണ്ടാകുന്ന ചെറിയ പ്രാണികളുടെയും,മറ്റും ശല്യം ഇല്ലാതാക്കാനായി എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ചിരിക്കുന്നവരായിരിക്കും കൂടുതൽ ആളുകളും. ഇത്തരം സാഹചര്യങ്ങളെല്ലാം ഈസിയായി കൈകാര്യം ചെയ്യാൻ പരീക്ഷിച്ചു നോക്കാവുന്ന കുറച്ച് കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. മൊബൈൽ ഫോൺ സ്ഥിരമായി ഉപയോഗിക്കുന്നവർ നേരിടേണ്ടിവരുന്ന ഒരു പ്രശ്നമാണ് ഫോണിൽ നിന്നും സിം അഴിച്ചെടുക്കാനുള്ള പിൻ എവിടെയെങ്കിലും കൊണ്ടു വയ്ക്കുന്നത്.
ഈയൊരു പിൻ വളരെ ചെറുത് ആയതുകൊണ്ട് തന്നെ കണ്ടെത്താനും ബുദ്ധിമുട്ടാണ്. അത് ഒഴിവാക്കാനായി ഒരു മാഗ്നെറ്റ് വാങ്ങി അതിനു മുകളിൽ പിൻ വെച്ചതിനുശേഷം ഫ്രിഡ്ജിന്റെ മുകളിൽ കൊണ്ടുവയ്ക്കാവുന്നതാണ്. അളിഞ്ഞുപോയ സവാള വെറുതെ കളയേണ്ട ആവശ്യമില്ല. അതിന്റെ തണ്ടു ഭാഗം മുറിച്ചെടുത്ത്, വാഷ്ബേസിന്റെ ഹോളിൽ കൊണ്ടുവക്കുകയാണെങ്കിൽ പാറ്റ, പല്ലി പോലുള്ള പ്രാണികളുടെ ശല്യം ഒഴിവാക്കാനായി സാധിക്കും. അതുപോലെ അളിഞ്ഞുപോയ സവാള മുറിച്ചെടുത്ത് അത് ഒരു ഇടി കല്ലിൽ വച്ച് ചതച്ച് കുറച്ച് വെള്ളവും മിക്സ് ചെയ്ത് അരിച്ചെടുത്ത ശേഷം സ്പ്രെ ബോട്ടിലിലാക്കി പല്ലി,പാറ്റ വരുന്ന ഭാഗങ്ങളിൽ സ്പ്രേ ചെയ്തു കൊടുക്കുകയും ചെയ്യാം.
ഇപ്പോൾ വളരെ ട്രെന്റിങ്ങായി നിൽക്കുന്ന നൂൽ പൊറോട്ട എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം. അതിനായി ഒരു പാത്രത്തിലേക്ക് രണ്ട് കപ്പ് അളവിൽ മൈദ,ഒരു പിഞ്ച് ഉപ്പ്,അല്പം പഞ്ചസാര ഓയിൽ,രണ്ടു മുട്ട എന്നിവ പൊട്ടിച്ചൊഴിച്ച് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. പൊറോട്ടയുടെ മാവിന്റെ പരുവത്തിൽ ആകുമ്പോൾ അത് കുറച്ചുനേരം അടച്ചു വയ്ക്കണം. മാവിന് മുകളിലായി അല്പം എണ്ണ തൂവിക്കൊടുക്കാൻ ശ്രദ്ധിക്കണം.
കുഴച്ചു വെച്ച മാവ് കുറച്ചുനേരം കഴിയുമ്പോൾ ചെറിയ ഉരുളകളാക്കി വീണ്ടും അൽപനേരം റസ്റ്റ് ചെയ്യാനായി വയ്ക്കുക. ശേഷം കിച്ചൻ സ്ലാബിൽ ഇട്ട് വട്ടത്തിൽ പരത്തി ചെറിയ കഷണങ്ങളായി മുറിച്ച് ചുറ്റിച്ചെടുത്ത ശേഷം ചുട്ടെടുക്കുകയാണെങ്കിൽ കിടിലൻ നൂൽ പൊറോട്ട ഉണ്ടാക്കിയെടുക്കാം. ഇത്തരം കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്.To Effectively Trap Cockroaches Using Onion Credit : jazz kitchen