To Make Fried Onion Without Oil : ബിരിയാണി, പ്രത്യേകതരം ചിക്കൻ കറികൾ എന്നിവയെല്ലാം തയ്യാറാക്കുമ്പോൾ ആവശ്യമായ പ്രധാന ചേരുവുകളിൽ ഒന്നാണല്ലോ വറുത്തെടുത്ത സവാള. ഇത്തരത്തിൽ വറുത്തെടുത്ത സവാള ഉപയോഗിച്ച് തയ്യാറാക്കുന്ന കറികൾക്കും ബിരിയാണിക്കുമെല്ലാം ഒരു പ്രത്യേക രുചി തന്നെയാണ്. എന്നാൽ ഇന്ന് കൊളസ്ട്രോൾ പോലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർക്ക് എണ്ണയിൽ വറുത്തെടുത്ത സവാള ഉപയോഗപ്പെടുത്താൻ അധികം താല്പര്യമുണ്ടായിരിക്കില്ല.
അത്തരം സാഹചര്യങ്ങളിൽ ഒട്ടും എണ്ണ ഉപയോഗിക്കാതെ തന്നെ സവാള വറുത്തെടുക്കാനായി ചെയ്തു നോക്കാവുന്ന ഒരു കിടിലൻ ടിപ്പ് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ സവാള വറുത്തെടുക്കുന്നതിന് മുൻപായി മറ്റൊരു ടിപ്പ് കൂടി അതോടൊപ്പം ചെയ്തു നോക്കാവുന്നതാണ്. അതായത് സവാള അരിയുമ്പോൾ മിക്കപ്പോഴും നേരിടുന്ന ഒരു പ്രധാന പ്രശ്നമായിരിക്കും കണ്ണിൽ നിന്നും വെള്ളം വരുന്നത്.
അത് ഒഴിവാക്കാനായി സവാള അരിയുന്നതിന്റെ തൊട്ടടുത്തായി ഒരു ടിഷ്യു പേപ്പറിൽ അല്പം വെള്ളം മുക്കി ഒരു പ്ലേറ്റിലോ മറ്റോ എടുത്തു വെച്ചാൽ മതിയാകും. ഇങ്ങനെ ചെയ്യുന്നത് വഴി കണ്ണിൽ നിന്നും വെള്ളം വരുന്നത് ഒരു പരിധിവരെ ഒഴിവാക്കാം. അടുത്തതായി വറുക്കാൻ ആവശ്യമായ സവാളകൾ ഒട്ടും കനമില്ലാത്ത സ്ലൈസുകൾ ആയി അരിഞ്ഞെടുത്ത് മാറ്റി വയ്ക്കുക. അതിനുശേഷം അടി കട്ടിയുള്ള ഒരു പാൻ അടുപ്പത്ത് വെച്ച് അത് ചൂടാകുമ്പോൾ ഒരു കപ്പ് അളവിൽ റവ ഇട്ടു കൊടുക്കുക. റവ നല്ലതുപോലെ ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് അരിഞ്ഞു വെച്ച സവാളയിട്ട് നല്ലതുപോലെ മൂപ്പിച്ചെടുക്കുക.
തുടക്കത്തിൽ വെള്ളം വലിഞ്ഞു വരുന്ന രീതിയിൽ ആയിരിക്കും സവാള ഉണ്ടാവുക. കുറച്ചുനേരം കഴിയുമ്പോൾ എണ്ണയിലിട്ട് വറുത്തെടുക്കുന്ന അതേ രീതിയിൽ തന്നെ സവാള നല്ലതുപോലെ ബ്രൗൺ നിറത്തിൽ കനം കുറഞ്ഞു വരുന്നതായി കാണാൻ സാധിക്കും. ഈയൊരു അവസ്ഥയിൽ ആകുമ്പോഴേക്കും സ്റ്റൗ ഓഫ് ചെയ്യാവുന്നതാണ്. ശേഷം ഇത്തരത്തിൽ വറുത്തെടുത്ത സവാള ഒരു അരിപ്പ ഉപയോഗിച്ച് അരിച്ചെടുത്ത് മറ്റൊരു പാത്രത്തിലേക്ക് മാറ്റി ആവശ്യാനുസരണം എടുത്ത് ഉപയോഗിക്കാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. To Make Fried Onion Without Oil Credit : ST Kitchen world