To Remove Weeds Using Kanjivellam : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ചോറ് വച്ചു കഴിഞ്ഞാൽ ബാക്കിവരുന്ന കഞ്ഞിവെള്ളം വെറുതെ കളയുന്ന പതിവായിരിക്കും ഉള്ളത്. എന്നാൽ ഇത്തരത്തിൽ കളയുന്ന കഞ്ഞിവെള്ളം ഉപയോഗപ്പെടുത്തി പല രീതിയിലുള്ള ക്ലീനിങ് ടെക്നിക്കുകളും പരീക്ഷിക്കാവുന്നതാണ്. അത്തരത്തിൽ കഞ്ഞിവെള്ളം ഉപയോഗിച്ച് ചെയ്തു നോക്കാവുന്ന ചില കിടിലൻ ട്രിക്കുകൾ വിശദമായി മനസ്സിലാക്കാം. ഇതിൽ ആദ്യമായി ചെയ്യുന്നത് കറ പിടിച്ച പാത്രങ്ങൾ വൃത്തിയാക്കി എടുക്കാനായി തയ്യാറാക്കാവുന്ന ഒരു സൊല്യൂഷനാണ്.
അതിനായി ഒരു പാത്രത്തിലേക്ക് രണ്ട് ഗ്ലാസ് അളവിൽ കഞ്ഞിവെള്ളവും അതേ അളവിൽ വെള്ളവും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ശേഷം ഈ ഒരു കൂട്ടിലേക്ക് അല്പം വിനാഗിരിയും ബേക്കിംഗ് സോഡയും ഇട്ട് നല്ലതുപോലെ മിക്സ് ചെയ്യുക. പിന്നീട് ക്ലീൻ ചെയ്യേണ്ട പാത്രങ്ങൾ ഈയൊരു മിശ്രിതത്തിലേക്ക് ഇറക്കിവെച്ച് അല്പസമയം കഴിഞ്ഞ് കഴുകി എടുത്താൽ എളുപ്പത്തിൽ വൃത്തിയായി കിട്ടുന്നതാണ്. ബാക്കി വന്ന ലായനി വെറുതെ കളയേണ്ട ആവശ്യമില്ല.
Ads
Advertisement
അത് ഒരു സ്പ്രെ ബോട്ടിലിൽ ആക്കി സ്റ്റൗവിന്റെ കരി പിടിച്ചിരിക്കുന്ന ഭാഗങ്ങൾ, സ്ലാബിന്റെ ഭാഗങ്ങൾ എന്നിവിടങ്ങളിലെല്ലാം സ്പ്രേ ചെയ്ത് കൊടുക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ എത്ര കറപിടിച്ച ഭാഗവും വൃത്തിയായി കിട്ടുന്നതാണ്. അതുപോലെ ബാക്കി വന്ന കഞ്ഞി വെള്ളത്തിലേക്ക് ഒരു നാരങ്ങ മുറിച്ചിട്ട് ശേഷം ക്ലീൻ ചെയ്യാനുള്ള തുണികൾ അതിലിട്ട് ഒന്ന് ചൂടാക്കി എടുക്കുകയാണെങ്കിൽ അഴുക്കെല്ലാം പോയി എളുപ്പത്തിൽ വൃത്തിയായി കിട്ടുന്നതാണ്.
കൂടാതെ ഈയൊരു ലിക്വിഡിലേക്ക് ഒരു പാരസെറ്റമോൾ ഗുളിക പൊടിച്ചിട്ട ശേഷം ചെറിയ പഞ്ഞിയുടെ ബൗളുകൾ അതിലേക്ക് ഇട്ട് മുക്കിയ ശേഷം പല്ലി, പാറ്റ പോലുള്ള ജീവികൾ വരുന്ന ഇടങ്ങളിൽ കൊണ്ടു വയ്ക്കുകയാണെങ്കിൽ അത്തരം ജീവികളുടെ ശല്യം ഇല്ലാതാക്കാം. മുറ്റത്ത് കാടുപോലെ പിടിച്ചു കിടക്കുന്ന പുല്ല എളുപ്പത്തിൽ കരിച്ച് കളയാനായി കഞ്ഞി വെള്ളത്തിലേക്ക് അല്പം ഹാർപ്പിക്കും, കല്ലുപ്പും ഇട്ട് മിക്സ് ചെയ്ത് സ്പ്രേ ചെയ്തു കൊടുത്താൽ മാത്രം മതി. ഇത്തരം ഉപകാരപ്രദമായ കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. To Remove Weeds Using Kanjivellam Credit : SN beauty vlogs