To Store Jackfruit For One Year : പഴുത്ത ചക്ക മലയാളികൾക്ക് ഒരു വികാരം തന്നെയാണ്. എന്നാൽ പുറം രാജ്യങ്ങളിലും മറ്റും ഉള്ളവർക്ക് നാട്ടിൽ നിന്നും ചക്ക കൊണ്ടുവന്ന് സൂക്ഷിക്കുക എന്നത് പലപ്പോഴും ഒരു ബുദ്ധിമുട്ടേറിയ ടാസ്‌കായിരിക്കും. എത്ര പൊതിഞ്ഞുകെട്ടി കൊണ്ടു വന്നാലും ദിവസങ്ങൾക്കുള്ളിൽ തന്നെ പഴുത്ത ചക്ക കേടായി പോവുകയാണ് മിക്കപ്പോഴും സംഭവിക്കുന്നത്. എന്നാൽ പഴുത്ത ചക്ക കാലങ്ങളോളം കേടാകാതെ സൂക്ഷിക്കാനായി ചെയ്തു നോക്കാവുന്ന കുറച്ചു ട്രിക്കുകൾ മനസ്സിലാക്കിയാലോ?
ഒന്നിൽ കൂടുതൽ രീതികൾ ഉപയോഗപ്പെടുത്തി ചക്ക ഇത്തരത്തിൽ പ്രിസർവ് ചെയ്ത് വയ്ക്കാവുന്നതാണ്. എന്നാൽ ഉപയോഗിക്കുന്ന രീതി അനുസരിച്ച് അതിൽ ചില മാറ്റങ്ങൾ പരീക്ഷിക്കാനായി സാധിക്കും. ചക്കച്ചുള അതേ രീതിയിൽ തന്നെ സൂക്ഷിച്ച് വച്ച് പിന്നീട് കഴിക്കാനായി ഉപയോഗിക്കാനാണ് താൽപര്യപ്പെടുന്നത് എങ്കിൽ ആദ്യത്തെ രീതി ചെയ്തു നോക്കാവുന്നതാണ്. അതിനായി സാധാരണ ചക്കച്ചുള അടർത്തി എടുക്കുന്നത് പോലെ തൊലിയും കുരുവുമെല്ലാം പൂർണ്ണമായും കളഞ്ഞ് വൃത്തിയാക്കി എടുക്കുക.
ഇത്തരത്തിൽ വൃത്തിയാക്കി എടുത്ത ചക്കച്ചുളകൾ രണ്ടായി മുറിച്ചോ അല്ലെങ്കിൽ അതേപടി കുരുകളഞ്ഞോ ഒരു എയർ ടൈറ്റ് ആയ സിപ് ലോക്ക് കവറിൽ നിറച്ചു കൊടുക്കുക. ഒരു കാരണവശാലും കവറിന്റെ മുഴുവൻ ഭാഗവും ഫിൽ ചെയ്യുന്ന രീതിയിൽ ചക്കച്ചുള വെക്കാനായി പാടുള്ളതല്ല. ശേഷം സിപ്പ് ലോക്ക് കവർ നല്ല രീതിയിൽ പ്രസ്സ് ചെയ്ത് അതിന്റെ അറ്റത്തായി ഒരു സ്ട്രോ വച്ച് കൊടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ ആവശ്യത്തിനുള്ള വായു മാത്രം കവറിനകത്തേക്ക് കിട്ടുന്നതാണ്. ഇങ്ങനെ ചെയ്തെടുത്ത സിപ്പ് ലോക്ക് കവർ ഒരു പ്ലാസ്റ്റിക് കണ്ടെയ്നറിൽ ആക്കി ഫ്രിഡ്ജിനകത്ത് വയ്ക്കുകയാണെങ്കിൽ ആവശ്യമുള്ള സമയത്ത് ചുളയായി തന്നെ എടുത്ത് ഉപയോഗപ്പെടുത്താം.
രണ്ടാമത്തെ രീതി ചുള പായസത്തിനും മറ്റും ഉപയോഗിക്കാവുന്ന രീതിയിൽ സൂക്ഷിച്ചുവയ്ക്കുന്നതാണ്. അതിനായി ഒരു പാത്രത്തിലേക്ക് ഒരു കപ്പ് അളവിൽ വെള്ളമെടുത്ത് അത് വെട്ടി തിളച്ചു തുടങ്ങുമ്പോൾ ഒരു ടീസ്പൂൺ അളവിൽ പഞ്ചസാര കൂടി ചേർത്തു കൊടുക്കുക. അത് പാനിയുടെ പരുവത്തിൽ ആയി കിട്ടുമ്പോൾ സ്റ്റൗ ഓഫ് ചെയ്തു ഒന്ന് ചൂടാറാനായി മാറ്റിവയ്ക്കാം. ശേഷം വൃത്തിയാക്കി വെച്ച ചക്കച്ചുളകൾ ഒരു ഗ്ലാസ് കണ്ടൈനറിലേക്ക് ആക്കി അതിന് മുകളിലായി തയ്യാറാക്കി വെച്ച പഞ്ചസാര ലായനി കൂടി ഒഴിച്ച ശേഷം അടച്ചു വെച്ച് സൂക്ഷിക്കുകയാണെങ്കിൽ എത്ര നാൾ വേണമെങ്കിലും കേടാവാതെ ഉപയോഗപ്പെടുത്താവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. To Store Jackfruit For One Year Credit : Sreejas foods