Trick To Get Rid of Lizards : പല്ലിശല്യം മാറാൻ ഈ സാധനം മതി!!! നമുക്കറിയാം പ്രാണിശല്യം നമ്മുടെ വീടുകളിലൊക്കെ ഉള്ള ഒരു വലിയ പ്രശ്നം തന്നെയാണ്. പാറ്റകളെയും ഉറുമ്പുകളെയുമൊക്കെ പോലെ തന്നെ പല്ലിയും ഒരു വില്ലൻ തന്നെ. എങ്കിൽ ഇനി മുതൽ പല്ലിശല്യം മാറാൻ ഈയൊരു കുരുമതി. ഈ കുരു പള്ളിയുടെ ദേഹത്ത് തട്ടിയാൽ മതി പല്ലി ചത്തു പോവാൻ. മിക്ക വീടുകളിലും പകൽ ഉള്ളതിനേക്കാൾ രാത്രി പല്ലിശല്യം കൂടുതലായിരിക്കും. വീട്ടിലാകെ പല്ലിക്കാഷ്ഠവും ചുമരെല്ലാം ആകെ വൃത്തികേടാവുകയും ചെയ്യും.
ഇവിടെ നമ്മൾ പല്ലിശല്യം തടയാനുള്ള മൂന്ന് മാർഗങ്ങളാണ് പരിചയപ്പെടാൻ പോകുന്നത്. ആദ്യത്തെ മാർഗം നമ്മുടെയെല്ലാം വീട്ടിൽ സുലഭമായ കുരുമുളക് വെച്ചിട്ടാണ്. ഇത് പല്ലിയുടെ ദേഹത്ത് തട്ടിക്കഴിഞ്ഞാൽ പല്ലി ശരിക്കും ചത്തു പോകും. ഇതിനായി നമുക്ക് കുരുമുളക് നന്നായൊന്ന് പൊടിച്ചെടുക്കാം. പൊടിച്ച് കൊടുത്ത ശേഷം ഇതൊരു ബൗളിലേക്ക് ഇട്ട് കൊടുക്കാം.
സ്പ്രേ ബോട്ടിലിലിട്ട് സ്പ്രേ ചെയ്യുകയാണെങ്കിൽ നല്ലപോലെ സ്പ്രേ ചെയ്യാൻ സാധിക്കണം. അതിന്റെ ഹോൾ അടഞ്ഞ് കഴിഞ്ഞാൽ പിന്നെ സ്പ്രേ ചെയ്യാൻ സാധിക്കില്ല. അത്കൊണ്ട് തന്നെ നമ്മൾ പൊടിച്ചെടുത്ത ഒരു ടീസ്പൂണോളം കുരുമുളക് പൊടി ഒരു ബൗളിലേക്കാണ് ഇട്ടു കൊടുത്തത്. ഇനി നമ്മൾ മുക്കാൽ ഗ്ലാസ് വെള്ളമാണ് ഒഴിച്ച് കൊടുക്കുന്നത്. എന്നാൽ വെള്ളം അധികമാവുകയും ചെയ്യരുത്. വീട് നിറയെയൊന്നും പാറ്റയെയോ ഉറുമ്പിനെയോ പോലെ പല്ലി ഉണ്ടാവാറില്ലല്ലോ.
കുരുമുളക് പൊടിയിലേക്ക് വെള്ളം ചേർത്ത് നല്ലപോലെ കൈകൊണ്ട് മിക്സ് ചെയ്ത് കൊടുത്താൽ ഈ ബൗൾ വച്ച് തന്നെ നമുക്കിത് ചെയ്യാവുന്നതാണ്. ഇനി നമുക്ക് ഈ മിക്സ് പല്ലിയുടെ മേലെ തളിച്ച് കൊടുക്കാം. നമ്മൾ ഇവിടെ പരിചയപ്പെടുന്ന മാർഗങ്ങളിൽ ഏറ്റവും കൂടുതൽ റിസൾട്ട് കിട്ടുന്ന ഒന്നാണിത്. പല്ലിശല്യം മാറാനുള്ള മറ്റ് രണ്ട് മാർഗങ്ങൾ പരിചയപ്പെടാൻ വീഡിയോ കണ്ടോളൂ. Trick To Get Rid of Lizards Credit : Grandmother Tips