12 lakhs home: നമ്മളുടെ സ്വപ്നത്തിൽ ഉള്ളതിനെക്കാളും സുന്ദരമായ ഒരു കൊച്ച് വീട് ഇന്ന് പരിചയപ്പെടാം. കോമ്പൗണ്ട് മതിലുകൾ, ഗേറ്റ്, ഫുള്ളി ഫർണിഷ്ഡ് ആകെ 12 ലക്ഷം രൂപയ്ക്ക് പണിത അതിമനോഹരമായ വീടാണ് നമ്മൾ കാണാൻ പോകുന്നത്. 500 ചതുരശ്ര അടിയിൽ വെറും മൂന്ന് സെന്റിലാണ് ഈയൊരു വീട് പണിതിരിക്കുന്നത്. വീടിന്റെ പ്രധാന വാതിലിൽ നിന്നും കടന്നു എത്തുന്നത് ലിവിങ് ഏരിയയിലേക്കാണ്.
പല ആവശ്യങ്ങൾക്കുള്ള ഒരു മേശയും സോഫ ഇടാനുള്ള ഒരിടവും ഇവിടെ നൽകിട്ടുണ്ട്. ആകെ രണ്ട് കിടപ്പ് മുറികളാണ് ഈ വീട്ടിലുള്ളത്. ലളിതവും മനോഹരമായിട്ടാണ് ഇവിടെ ഫർണിഷഡ് ചെയ്തിരിക്കുന്നത്. അത്യാവശ്യം സ്പേസും ഈ മുറികളിൽ നൽകിട്ടുണ്ട്. മുകളിലും താഴെയുമായി സ്പേസ് കൊണ്ട് നിറഞ്ഞു നിൽക്കുകയാണ് ഈ വീട്ടിലെ അടുക്കള. ഫ്രിഡ്ജിനും വാഷിങ് മെഷീനും ഇടം ഇവിടെ നൽകിട്ടുണ്ട്.
എല്ലാവിധ ആധുനിക സൗകര്യങ്ങൾ അടങ്ങിയ ബാത്രൂമാണ് ഈ വീട്ടിൽ സജ്ജീകരിച്ചിരിക്കുന്നത്. ഒരു വാഷ് ബേസിനും ഇവിടെ ഇടം നൽകിട്ടുണ്ട്. കടമ്പറി സ്റ്റൈലിൽ ബോക്സ് ഡിസൈനിൽ അതിമനോഹരമായി നിർമ്മിച്ച ഈ വീട് പിന്നീട് പ്ലോട്ട് ഉടമസ്ഥൻ തന്നെ കണ്ട് സ്വന്തമാക്കുകയായിരുന്നു. ഈ കാലഘട്ടത്തിനുസരിച്ചുള്ള വീടായത് കൊണ്ട് തന്നെ വളരെയധികം ആകർഷണം തന്നെയാണ്.
വലിയ വീടുകൾക്ക് നൽകിയ ശ്രെദ്ധയാണ് ഈ കൊച്ചു വീടിനും നിർമ്മാതക്കൾ നൽകിരിക്കുന്നത്. ഇന്റീരിയർ എക്സ്റ്റീരിയർ വർക്കുകളും വീടിന്റെ പ്രകാശം കൂട്ടുന്ന എൽഇഡി ബൾബുകളും വീടിനെ കൂടുതൽ മനോഹാരിതയാക്കുന്നുണ്ട്. കിടപ്പ് മമുറികളിൽ നൽകിരിക്കുന്ന കട്ടിലുകൾ പ്ലൈവുഡുകൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. കിടപ്പ് മുറികൾക്കെല്ലാം ഇണങ്ങുന്ന ഡിസൈൻസാണ് ഇവിടെ നൽകിരിക്കുന്നത്. എന്തുകൊണ്ടും ഒരു സാധാരണക്കാരന് ആഗ്രെഹിക്കാൻ കഴിയുന്ന ചിലവ് ചുരുങ്ങിയ വീടാണ് ഇത്.