നുറുക്ക് ഗോതമ്പു മിക്സിയിൽ ഒന്ന് കറക്കിയാൽ.. വായിൽ വെള്ളമൂറും 😋👌| Easy Broken-Wheat-Kinnathappam-Recipe

Easy Broken-Wheat-Kinnathappam-Recipe malayalam : വീട്ടിൽ നുറുക്ക് ഗോതമ്പുണ്ടോ.? റേഷൻ കടയിൽ നിന്നും ധാരാളം നുറുക്ക് ഗോതമ്പു കിട്ടിയിട്ടുണ്ടാവും അല്ലെ. ഉപ്പുമാവുണ്ടാക്കിയാൽ കഴിക്കാത്ത പലരും നമുക്കിടയിൽ ഉണ്ടാവും അവർക്കായി ഇതാ കിടിലൻ രുചിയിൽ ഒരു വിഭവം. എളുപ്പം ഉണ്ടാക്കാവുന്ന നല്ല ഹെൽത്തി ആയ റെസിപ്പിയാണ് നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത്. ആവശ്യമുള്ള ചേരുവകൾ താഴെ ചേർക്കുന്നു.

  • നുറുക്ക് ഗോതമ്പ്
  • ജീരകം
  • ഏലക്കായ
  • ശർക്കര
  • തേങ്ങാപാൽ
  • നെയ്യ്

ആദ്യം തന്നെ നുറുക് ഗോതമ്പ് കഴുകി വെള്ളത്തിലിട്ടു കുതിർത്താൻ വെക്കുക. പെട്ടെന്ന് കുതിർന്നു കിട്ടാനായി തിളച്ച വെള്ളം ഒഴിച്ചാലും മതി. ശേഷം മിക്സി ജാറിലേക്ക് ഇടാം. അതിലേക് ഒരു നുള്ള് ജീരകം, ഏലക്കായ എന്നിവ ചേർക്കാം. ശർക്കര പാനി തയ്യാറാക്കിയ ശേഷം അത് കൂടി ഒഴിച്ച് മിക്സി ജാറിൽ നന്നായി അരച്ചെടുക്കാം. ഈ മിക്സിലേക്ക് അൽപ്പം തേങ്ങാ പാൽ കൂടി ചേർത്തിളക്കാം. കൂടുതൽ ടേസ്റ്റിനായി

തേങ്ങാ കൊത്ത് നെയ്യിൽ മൂപ്പിച്ചത് കൂടി അതിലേക്ക് ചേർക്കാം. നുറുക്ക് ഗോതമ്പ് ഉപയോഗിച്ച് എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാവുന്ന അടിപൊളി കിണ്ണത്തപ്പം റെസിപിയാണ് ഇത്. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞു തരുന്നുണ്ട്. ഒരിക്കലെങ്കിലും ഇതൊന്ന് ട്രൈ ചെയ്തു നോക്കണം. കുട്ടികളും മുതിർന്നവരും ഒരുപോലെ ഇഷ്ടപെടുമെന്നതിൽ ഒട്ടും സംശയമില്ല.

Easy Broken-Wheat-Kinnathappam-Recipekinnathappam recipe