ഒറിജിനൽ പാലപ്പത്തിന്റെ സീക്രെട്ട് ട്രിക്ക്.!! പാലപ്പം നന്നായില്ല എന്ന് ഇനി ആരും പറയില്ല.. ജന ലക്ഷങ്ങൾ ഏറ്റെടുത്ത പൂവു പോലെ സോഫ്റ്റായ പെർഫെക്റ്റ് പാലപ്പം റെസിപ്പി.!! | Easy Perfect Palappam Recipe

Easy Perfect Palappam Recipe : പാലപ്പം ഇഷ്ടമല്ലാത്തവർ ആയി ആരും തന്നെ കാണില്ല. എന്നാൽ പലപ്പോഴും പാലപ്പം ചുട്ടെടുക്കുമ്പോൾ അതിൽ വേണ്ടരീതിയിൽ തേങ്ങയും മറ്റ് ഇൻഗ്രീഡിയൻസ് ചേരാത്തതും അപ്പത്തിന് കട്ടി കൂടുന്നതിനും മയം കുറയുന്നതിനും കാരണമായി തീർന്നേക്കാം. ഈ സാഹചര്യത്തിൽ എങ്ങനെ നല്ല പഞ്ഞി പോലെയുള്ള പാലപ്പം വളരെ പെട്ടെന്ന് വീട്ടിൽ തയ്യാറാക്കാം എന്നാണ് ഇന്ന് നോക്കുന്നത്.

അതിനായി ആദ്യം തന്നെ ചെയ്യേണ്ടത് അപ്പം ഉണ്ടാക്കുന്നതിന് ആവശ്യമായ പച്ചരി ഒരു പാത്രത്തിലേക്ക് എടുക്കുകയാണ്. ഒരു പാത്രത്തിൽ 2 കപ്പ് പച്ചരി എടുത്തശേഷം അത് നന്നായി ഒന്ന് കഴുകേണ്ടതാണ്. പച്ചരി കുതിർത്ത് ശേഷം കഴുകുന്നില്ല എന്നത് കൊണ്ട് തന്നെയാണ് അത് എടുക്കുമ്പോൾ തന്നെ കഴുകുന്നത്. ഇത് നന്നായി കഴുകി വൃത്തി യാക്കിയ ശേഷം ഇതിലേക്ക് ഒന്നര കപ്പ് തേങ്ങ ചിരകിയതും ചേർത്തു കൊടുക്കാം.

അതിനുശേഷം കാൽ കപ്പിന് മുകളിൽ മാത്രം എന്നാൽ അരക്കപ്പ് തികയാനും പാടില്ല എന്ന അളവിൽ അല്പം ചോറ് കൂടി ചേർത്തു കൊടുക്കാം. അതിനുശേഷം രണ്ട് ടേബിൾ സ്പൂൺ പഞ്ചസാര, ഒരു ടേബിൾസ്പൂൺ ഈസ്റ്റ് എന്നിവയും ചേർത്തു കൊടുക്കാം. അപ്പത്തിന് അല്പം മധുരം കിട്ടുന്നതിനായി ആണ് പഞ്ചസാര ചേർത്തിരിക്കുന്നത്. ഈസ്റ്റ് എടുക്കുമ്പോൾ എപ്പോഴും ഫ്രഷ് ആയിട്ടുള്ള ഈസ്റ്റ് ശ്രദ്ധിക്കേണ്ടതാണ്.

ഇത് ഒന്ന് മിക്സ് ചെയ്ത ശേഷം നമുക്ക് കുതിരാൻ ആയി വെക്കാം. രാത്രിയിൽ ആണ് ഇത് ഇങ്ങനെ ചെയ്തു വെക്കേണ്ടത്. അതിനു ശേഷം രാവിലെ ഈ സാധനങ്ങൾ നന്നായി ഒന്ന് അരച്ച് എടുക്കാ വുന്നതാണ്. അരച്ചെടുത്ത മാവിൽ ആവശ്യത്തിന് ഉപ്പും ചേർത്ത് കുറഞ്ഞത് ഒരു 30 മിനിറ്റ് അടച്ചു വയ്ക്കേണ്ടതാണ്. അതിനു ശേഷം കാലത്ത് നമുക്ക് പൂ പോലെയുള്ള പാലപ്പം ചൂട്ട് എടുക്കാവുന്നതാണ്. Easy Perfect Palappam Recipe Credits : Eva’s world

0/5 (0 Reviews)
appamEasy Perfect Palappam Recipepalappamrecipes