Kerala Style Easy Instant Palappam Recipe : മലയാളികൾക്ക് പ്രഭാതഭക്ഷണങ്ങളിൽ വളരെയധികം ഇഷ്ടമുള്ള വിഭവങ്ങളിൽ ഒന്നാണ് അപ്പം. എന്നാൽ അപ്പമുണ്ടാക്കുന്നതിന് ആവശ്യമായ അരി കുതിർത്തി വയ്ക്കുക എന്നത് ഒരു പണി തന്നെയാണ്. എന്നാൽ അരി കുതിർത്താതെ തന്നെ നല്ല രുചികരമായ അപ്പം എങ്ങനെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ അപ്പം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ
രണ്ട് കപ്പ് അളവിൽ തരിയില്ലാത്ത അരിപ്പൊടി, രണ്ട് കപ്പ് വെള്ളം, ഒരു നുള്ള് ഈസ്റ്റ്, ആവശ്യത്തിന് ഉപ്പ് ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ എടുത്തുവച്ച അരിപ്പൊടിയും വെള്ളവും ഒരു പാത്രത്തിലേക്ക് ഇട്ട് നല്ലതുപോലെ കട്ടയില്ലാതെ ഇളക്കിയെടുക്കുക. ഇതിൽ നിന്നും ഒരു കരണ്ടി മാവെടുത്ത് മറ്റൊരു പാത്രത്തിലേക്ക് ഒഴിച്ച് വയ്ക്കുക. സ്റ്റൗ ഓൺ ചെയ്തശേഷം മാറ്റിവെച്ച മാവ് നല്ലതുപോലെ കുറുക്കി കട്ടിയാക്കി
Ads
Advertisement
എടുക്കണം. അതിനുശേഷം മിക്സിയുടെ ജാറിലേക്ക് നേരത്തെ തയ്യാറാക്കിവെച്ച അരിപ്പൊടിയുടെ കൂട്ടും, ചൂടാറിയശേഷം കുറുക്കിയെടുത്ത മാവും ചേർത്ത് ഒന്ന് അരച്ചെടുക്കുക. കട്ട എല്ലാം പോയ ശേഷം അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ ഈസ്റ്റും, തേങ്ങയും, വെള്ളം ആവശ്യമെങ്കിൽ അതും ചേർത്ത് നല്ലതുപോലെ തരിയില്ലാതെ അരച്ചെടുക്കുക. ഈയൊരു മാവിന്റെ കൂട്ട് ഒരു മണിക്കൂർ നേരം പൊന്താനായി മാറ്റിവയ്ക്കാം.
ശേഷം ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് മാവ് നന്നായി ഇളക്കിയശേഷം അപ്പം ഉണ്ടാക്കി തുടങ്ങാവുന്നതാണ്. ആപ്പം ഉണ്ടാക്കുമ്പോൾ ഒരു മിനിറ്റ് നേരമെങ്കിലും തുറന്നു വെച്ച് വേവിച്ചെടുക്കാനായി പ്രത്യേകം ശ്രദ്ധിക്കുക. അതല്ലെങ്കിൽ പെട്ടെന്ന് ഒട്ടിപ്പിടിക്കാനുള്ള സാധ്യതയുണ്ട്. ഇനി അരി കുതിർത്താനിടാൻ മറന്നു പോയാലും ഈ ഒരു രീതിയിൽ അപ്പം ഉണ്ടാക്കി നോക്കാവുന്നതാണ്. വിശദമായി മനസിലാക്കാൻ വീഡിയോ കണ്ടു നോക്കൂ. credit :