മൂന്നര സെന്റ് പ്ലോട്ടിൽ 699 ചതുരശ്ര അടിയിൽ നിർമ്മിച്ച അടിപൊളി വീട് !!ചിലവ് വെറും പതിനൊന്നര ലക്ഷം രൂപ|Low budget modern house

Low budget modern home: ആലപ്പുഴയിലെ പനവള്ളിയിൽ 699 ചതുരശ്ര അടിയിൽ നിർമ്മിച്ച വീടാണ് നമ്മൾ പരിചയപ്പെടാൻ പോകുന്നത്. മൂന്നര സെന്റ് പ്ലോട്ടിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. ബിനു മോഹൻ എന്ന ഡിസൈനറാണ് ഈ വീടിന്റെ മുഴുവൻ ഡിസൈൻ ചെയ്‌തിരിക്കുന്നത്. രാഹുൽ രവി എന്ന വെക്തിയുടെ ഉടമസ്ഥയിലാണ് ഈ വീട് വരുന്നത്. ഏകദേശം 11.5 ലക്ഷം രൂപയോളമാണ് ഈ വീടിനു ചിലവ് വന്നത്.

ഇത്തമൊരു വീടിനു ഈയൊരു തുക വളരെ കുറവാണെന്ന് പറയാം. വീടിന്റെ ഉടമസ്ഥനായ രാഹുൽ രവിയുടെ ഏറെ നാളത്തെ കഠിനധ്വാനത്തിലൂടെ സ്വരൂപിച്ചതായിരുന്നു 12 ലക്ഷം രൂപ. എന്നാൽ ആകേ ഉണ്ടായിരുന്നത് മൂന്നര സെന്റ് പ്ലോട്ട് മാത്രം. ഈയൊരു ബഡ്ജറ്റിൽ അവിടെയൊരു കൊച്ച് വീടായിരുന്നു രാഹുൽ രവിയുടെ ആവശ്യം. നിർമ്മാണ ചിലവ് വളരെ അധികമുള്ള ഈ കാലത്ത് അദ്ദേഹം വലിയ സൗകര്യങ്ങൾ ഒന്നും ആഗ്രെഹിച്ചിരുന്നില്ല.

Ads

Advertisement

എന്നാൽ ഉടമസ്ഥൻ പ്രതീക്ഷിച്ചതിനെക്കാളും അപ്പുറമായിരുന്നു വീട്ടിൽ ലഭിച്ച സൗകര്യങ്ങൾ.സമകാലിക ഭംഗിയിലാണ് വീട് പണിതിരിക്കുന്നത്. പുറംകാഴ്ച്ചയിലും ഭംഗി നൽകുന്നുണ്ട്. ലിവിങ് ഹാൾ, ഡൈനിങ് റൂം, രണ്ട്. കിടപ്പ് മുറികൾ, ഒരു കോമൺ ബാത്രൂം എന്നിവയാണ് ഉള്ളത്.

കാഴ്ച്ചയുടെ ഭംഗിയ്ക്ക് വേണ്ടി ഒരു ചുമര് ഹൈലൈറ്റ് ചെയ്തിട്ടുണ്ട്. ലിവിങ്, ഡൈനിങ്. പ്രധാന ഹാളിന്റെ ഒരു ഭാഗമായി ക്രെമികരിച്ചു. സ്‌ട്രെച്ചർ ഫർനിഷിങ് അടക്കം ഏകദേശം 11.5 ലക്ഷം രൂപയാണ് ഈ വീടിനു ആകെ ചിലവ് വന്നത്. അടിത്തറ കിട്ടാൻ കൂടുതൽ ചിലവായെന്ന് പറയാം. അല്ലായിരുന്നെങ്കിൽ ചിലവ് കുറച്ചു കൂടി കുറഞ്ഞനെ. ചുരുക്കം പറഞ്ഞാൽ കുറഞ്ഞ ചിലവിൽ എല്ലാ സൗകര്യങ്ങളോട് കൂടി ഒരു വീട് നിർമ്മിക്കാൻ കഴിഞ്ഞു എന്നതാണ് സത്യം

Low budget homeLow budget modern homeLow budget modern house