ഇനി എത്ര വെളുത്തമുടിയും പെട്ടന്ന് കറുപ്പിച്ചെടുക്കാം; വളരെ നാച്ചുറലായി തന്നെ ഹെയർ ഡൈ വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കി എടുക്കാം! | Natural Hair Dye At Home

Natural Hair Dye At Home : വളരെ ചെറിയ പ്രായത്തിൽ തന്നെ അകാലനര പോലുള്ള പ്രശ്നങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് ഇന്ന് ഏറെ പേരും. ജീവിതശൈലിയിൽ വന്ന മാറ്റങ്ങളും ജോലിയിലെ പിരിമുറുക്കങ്ങളും എന്ന് വേണ്ട ഇത്തരത്തിലുള്ള പല കാരണങ്ങളും മുടികൊഴിച്ചിൽ, അകാലനര പോലുള്ള പ്രശ്നങ്ങൾക്ക് വഴി വെക്കാറുണ്ട്. തലയിൽ ഒന്നോ രണ്ടോ നരച്ച മുടികൾ കാണുമ്പോൾ തന്നെ കടകളിൽ നിന്നും കെമിക്കൽ അടങ്ങിയ ഹെയർ ഡൈ വാങ്ങി തലയിൽ അടിക്കുകയും പിന്നീട് മുടി മുഴുവനായും നരച്ചു പോവുകയും ചെയ്യുന്നത് പലപ്പോഴും കണ്ടുവരുന്ന ഒരു കാര്യമാണ്. എന്നാൽ ഇത്തരം പ്രശ്നങ്ങൾക്കെല്ലാം ഉള്ള പരിഹാരമായി വീട്ടിലുള്ള കുറച്ചു സാധനങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട് തന്നെ വളരെ നാച്ചുറലും, റിസൾട്ട് തരുന്നതുമായ ഒരു ഹെയർ ഡൈ തയ്യാറാക്കി എടുത്താലോ?

ഈയൊരു ഹെയർ ഡൈ തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന സാധനങ്ങൾ പനിക്കൂർക്കയുടെ ഇല, കറിവേപ്പില, ഉള്ളിയുടെ തോൽ, ഹെന്ന പൗഡർ, കട്ടൻ ചായ ഇത്രയും മാത്രമാണ്. ഹെയർ ഡൈ തയ്യാറാക്കുമ്പോൾ ഇരുമ്പ് ചീനച്ചട്ടിയാണ് ഉപയോഗിക്കുന്നത് എങ്കിൽ അത് കൂടുതൽ നല്ലതാണ്. ആദ്യം തന്നെ ചീനച്ചട്ടി അടുപ്പത്ത് വച്ച് അതിലേക്ക് വെള്ളം ഒട്ടും ഇല്ലാത്ത രീതിയിൽ മുറിച്ചെടുത്ത പനിക്കൂർക്കയുടെ ഇലയിട്ട് നല്ലതുപോലെ ചൂടാക്കി എടുക്കുക.

Ads

Advertisement

Natural Hair Dye At Home

ഇല വാടി നിറം മാറി തുടങ്ങുമ്പോൾ അതിലേക്ക് കറിവേപ്പില കൂടി ചേർത്ത് നല്ലതുപോലെ വറുത്ത രൂപത്തിൽ പാകമാക്കി എടുക്കണം. രണ്ട് ഇലകളും നല്ല രീതിയിൽ ക്രിസ്പ് ആയിക്കഴിഞ്ഞാൽ അതിലേക്ക് ഒരു പിടി അളവിൽ ഉള്ളിയുടെ തോൽ കൂടി ചേർത്തു കൊടുക്കാം. ശേഷം ഈ ഒരു കൂട്ട് ചൂടാറാനായി മാറ്റിവയ്ക്കാം. ചൂട് മാറിക്കഴിയുമ്പോൾ എല്ലാ ചേരുവകളും മിക്സിയുടെ ജാറിലേക്ക് ഇട്ട് നല്ലതുപോലെ പൊടിച്ചെടുക്കുക. ശേഷം ചീനച്ചട്ടി വീണ്ടും അടുപ്പത്ത് വെച്ച് ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് പൊടിച്ചു വെച്ച കൂട്ടും അതോടൊപ്പം രണ്ട് ടീസ്പൂൺ അളവിൽ നാച്ചുറൽ ഹെന്ന പൗഡറും കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക.

പൊടികളുടെ നിറം മാറി കറുപ്പ് നിറമായി തുടങ്ങുമ്പോൾ സ്റ്റൗ ഓഫ് ചെയ്യാവുന്നതാണ്. ശേഷം ഒരു പാത്രത്തിൽ അല്പം കട്ടൻ ചായ തിളപ്പിച്ചെടുക്കുക. തയ്യാറാക്കി വെച്ച പൊടിയിലേക്ക് കട്ടൻ ചായ കുറേശ്ശെയായി ഒഴിച്ച് കട്ടകളില്ലാത്ത രീതിയിൽ ഇളക്കി യോജിപ്പിച്ച് എടുക്കുക. ഇത്തരത്തിൽ തയ്യാറാക്കി എടുക്കുന്ന ഹെയർ ഡൈ ഉടൻതന്നെ ഉപയോഗിക്കുകയോ അതല്ല കൂടുതൽ റിസൾട്ട് ലഭിക്കണമെങ്കിൽ ഒരു ഓവർ നൈറ്റ് വെച്ചതിനു ശേഷം ഉപയോഗിക്കുകയോ ചെയ്യാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Natural Hair Dye At Home Video Credits : Resmees Curry World

Natural Hair Dye at Home: Safe & Chemical-Free Hair Coloring Solutions

Discover the best organic hair dye methods you can prepare at home using non-toxic, herbal ingredients. Achieve salon-like results without damaging your hair — perfect for gray hair coverage, sensitive scalps, and long-lasting shine.

Top DIY natural hair color options:

  • Henna & Indigo Combo – For deep black or burgundy tones
  • Coffee or Tea Rinse – Rich brown hues
  • Beetroot Juice – For reddish undertones
  • Sage & Rosemary Rinse – Gradual darkening over time
  • Carrot Juice + Coconut Oil – Subtle orange tint

🌿 Benefits:

  • No ammonia or harsh chemicals
  • Cost-effective and eco-friendly
  • Enhances hair health while coloring

💡 Pro Tip: Always do a strand test before full application.

Read Also : അവിലും ഇച്ചിരി തേങ്ങയും മിക്സിയിൽ ഇങ്ങനെ അടിച്ച് നോക്കൂ.!! മിനിറ്റുകൾക്കുള്ളിൽ കഴിച്ചാലും മതിവരാത്ത കിടിലൻ പലഹാരം.. | Tasty Aval Coconut Recipe

Natural Hair Dye At Hometips and tricks