ഒരു കപ്പ് പച്ചരി ഉണ്ടോ.? 😍😍 നിമിഷങ്ങൾക്കുള്ളിൽ സ്വാദിഷ്ടമായ സോഫ്റ്റ് ആയ പത്തിരി തയ്യാറാക്കാം 😋👌 ഇതിലും രുചി സ്വപ്നങ്ങളിൽ മാത്രം.!!|Easy White Rice Pathiri Recipe

Easy White Rice Pathiri Recipe malayalam : വളരെ പെട്ടെന്ന് തന്നെ തയ്യാറാക്കി എടുക്കാവുന്ന ഒരു ഈസി ബ്രേക്ക് ഫാസ്റ്റ് റെസിപ്പി യെ കുറിച്ച് പരിചയപ്പെടാം. പച്ചരി ഉപയോഗിച്ചുകൊണ്ട് നെയ് പത്തിരിയുടെ അതേ രീതിയിൽ തന്നെ നമുക്ക് ഒരു ബ്രേക്ക് ഫാസ്റ്റ് തയ്യാറാക്കി എടുക്കാം. ഈ ബ്രേക്ക് ഫാസ്റ്റ് തയ്യാറാക്കാൻ ആവശ്യമായ പച്ചരി നാലു മണിക്കൂർ കുതിർത്തതിനു ശേഷം മിക്സിയിലടിച്ച് അപ്പോൾ തന്നെ നമുക്ക് തയാറാക്കി എടുക്കാവുന്നതാണ്.

വളരെ എളുപ്പത്തിൽ തന്നെ ഇവ നമുക്ക് തയ്യാറാക്കി എടുക്കാവുന്നതാണ്. ഒന്നര ഗ്ലാസ് പച്ചരി എടുത്ത് നല്ലതുപോലെ കഴുകി അതിനുശേഷം 4 മണിക്കൂർ നേരത്തേക്ക് കുതിരാൻ വയ്ക്കുക. മിക്സിയുടെ ജാർ ഇലേക്ക് വെള്ളം വാർത്ത് അതിനുശേഷം പച്ചരി ഇട്ടു കൊടുക്കുക. അടുത്തതായി ഇതിലേക്ക് നാലഞ്ചു

ചെറിയ ഉള്ളി ഇട്ടതിനുശേഷം ഒന്നര ടീസ്പൂൺ പെരുംജീരകം കൂടിയിട്ട് പച്ചരിയിൽ നിരന്നു നിൽക്കാൻ പാകത്തിന് വെള്ളം ഒഴിച്ച് നല്ലതുപോലെ അരച്ചെടുക്കുക. ഒട്ടും തരിയില്ലാതെ രീതിയിൽ വേണം അരച്ചെടുക്കാൻ. മാവ് മറ്റൊരു പാത്രത്തിലേക്ക് മാറ്റിയതിനുശേഷം 5 ടേബിൾസ്പൂൺ റവ കൂടി ചേർത്ത് കൊടുക്കുക. നല്ലതുപോലെ കട്ടപിടിക്കാതെ മിക്സ് ചെയ്തതിനു ശേഷം മാവ് മറ്റൊരു പാനിലേക്ക് ഒഴിച്ച്

നല്ലതുപോലെ ചൂടാക്കി കുറുക്കിയെടുക്കുക. കുറേശ്ശെ കുറേശ്ശെ ഒഴിച്ചുകൊടുത്തു വേണം ഇത് വറ്റിച്ചു എടുക്കേണ്ടത്. നോൺസ്റ്റിക് പാനുകളാണ് ഇതിനായി എടുക്കുന്നതെങ്കിൽ കുറുക്കി എടുക്കാൻ വളരെ എളുപ്പമായിരിക്കും. വെള്ളം എല്ലാം പോയി മാവ് നല്ലതുപോലെ വിട്ടു വിട്ടു വരുന്ന ആണ് ഇവയുടെ കണക്ക്. വിശദ വിവരങ്ങൾ അറിയാൻ വീഡിയോ മുഴുവനായി കാണൂ. credit : Minees Kitchen

Easy White Rice Pathiri RecipeEasy White Rice Pathiri Recipe malayalam