സ്വന്തമായി ഒരു വീട് നിർമ്മിക്കണം എന്നത് ഓരോ കുടുംബത്തിന്റെയും സ്വപ്നമാണ്. അടച്ചുറപ്പുള്ള സുരക്ഷിതമായ ഒരു വീട് എന്നതിനൊപ്പം, അത് മനോഹരമായിരിക്കണം എന്നും ആളുകൾ ആഗ്രഹിക്കുന്നു. വളരെ ലളിതവും എന്നാൽ മനോഹരവും എല്ലാത്തിനുമുപരി വളരെ ലോ ബഡ്ജറ്റിൽ നിർമ്മിച്ച ഒരു ബഡ്ജറ്റ് ഫ്രണ്ട്‌ലി വീടാണ് ഇന്ന് ഞങ്ങൾ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത്.
കേരളീയ ട്രെഡിഷണൽ സ്റ്റൈലിൽ ആണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. നീണ്ട് കിടക്കുന്ന സിറ്റ് ഔട്ട് തന്നെയാണ് വീടിന്റെ ആദ്യത്തെ പ്രധാന ആകർഷണം. മുൻവശത്തെ നാല് തൂണുകൾ വീടിന്റെ എക്സ്റ്റീരിയർ ഭംഗി വർധിപ്പിക്കുന്നു. സിറ്റ് ഔട്ടിൽ നിന്ന് നേരെ അകത്തേക്ക് പ്രവേശിക്കുന്നത് വിശാലമായ ലിവിങ് ഏരിയയിലേക്കാണ്. വളരെ ലളിതമായ ഇന്റീരിയർ ഡിസൈനുകളോടെ ലിവിങ് ഏരിയ മനോഹരമാക്കിയിരിക്കുന്നു.
ലിവിങ് ഏരിയയുടെ മറ്റൊരു വശത്തായി ഡയിനിങ് ഏരിയ സെറ്റ് ചെയ്തിരിക്കുന്നു. 1300 sqft വിസ്തീർണ്ണത്തിൽ പണികഴിപ്പിച്ചിരിക്കുന്ന വീട്ടിൽ അഞ്ച് ബെഡ്റൂമുകൾ അടങ്ങിയിരിക്കുന്നു. ഒരു മാസ്റ്റർ ബെഡ്‌റൂം ഉൾപ്പടെ നാല് മുറികൾ ബെഡ്‌റൂമായി തന്നെ ഉപയോഗിക്കുമ്പോൾ, ഒരു മുറി കോമൺ സ്റ്റഡി റൂം ആയി ഉപയോഗിക്കുന്നു. വളരെ മിനിമൽ കബോഡുകൾ മാത്രം ഉൾക്കൊള്ളിച്ചുക്കൊണ്ടാണ് അടുക്കള സെറ്റ് ചെയ്തിരിക്കുന്നത്.
1300 sqft വിസ്തീർണ്ണത്തിൽ ഒറ്റ നിലയായി നിർമ്മിച്ചിരിക്കുന്ന ഈ വീടിന് ആകെ ചെലവ് വന്നിരിക്കുന്നത് 15 ലക്ഷം രൂപയാണ്. സാധാരണക്കാരായ ആളുകൾക്ക് തങ്ങളുടെ കൈകളിൽ ഒതുങ്ങുന്ന ബഡ്ജറ്റ് ഉപയോഗിച്ച് എങ്ങനെ ഒരു മനോഹരമായ എല്ലാ സുഖസൗകര്യങ്ങളോടും കൂടിയ ഒരു വീട് നിർമിക്കാം എന്നതിന് കൃത്യമായ ഉദാഹരണമാണ് ഈ വീട്. വീടിന്റെ കൂടുതൽ കാഴ്ചകൾക്ക് വീഡിയോ സന്ദർശിക്കാം.credit :Home Pictures